 
ചാലക്കുടിയിലെ പോക്‌സോ കോടതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജഡ്ജി ഡോണി തോമസ് വർഗീസ് നാട മുറിക്കുന്നു.
ചാലക്കുടി: ചാലക്കുടിയിൽ പോക്‌സോ കോടതി പ്രവർത്തനം ആരംഭിച്ചു. ഹൈക്കോടതി ജഡ്ജി എ.കെ. ജയശങ്കർ ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ജഡ്ജി പി.എൻ. വിനോദ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് റിനോ ഫ്രാൻസിസ് സേവ്യാർ എന്നിവർ ഓൺലൈനിലൂടെ ചടങ്ങിൽ സംബന്ധിച്ചു. പോക്‌സോ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ്, ചാലക്കുടി മുൻസിഫ് മജിസ്‌ട്രേറ്റ് എം.ടി. തരിയച്ചൻ, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എം.എസ്. ഷൈനി, ബാർ അസോസിയേഷൻ പ്രസിഡന്റ് എം.ഡി. ഷാജു, സെക്രട്ടറി സുനിൽ ജോസ് മാളക്കാരൻ എന്നിവർ ചാലക്കുടിയിലെ യോഗത്തിൽ പ്രസംഗിച്ചു. ആനമല ജംഗ്ഷൻ ട്രാംവെ സ്‌ക്വയർ മന്ദിരത്തിലാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ആരംഭിച്ചത്. ഇവിടെ നാട മുറിക്കൽ ചടങ്ങ് ജഡ്ജി ഡോണി തോമസ് വർഗീസ് നിർവഹിച്ചു. കൊടകര, മാള, ചാലക്കുടി, കൊരട്ടി, അതിരപ്പിള്ളി, മലക്കപ്പാറ, വെള്ളിക്കുളങ്ങര എന്നീ പൊലീസ് സ്റ്റേഷൻ പരിധിയാണ് ഫാസ്റ്റ് ട്രാക്ക് കോടതിയുടെയും.