muncipality-

ബഹുനില പാർക്കിംഗ് കേന്ദ്രം നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ആദ്യ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ബഹുനില പാർക്കിംഗ് കേന്ദ്രം ജനങ്ങൾക്കായി തുറന്ന് കൊടുത്തു. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ആദ്യവാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത്ത് കുമാർ, എ. സായിനാഥൻ, നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ തുടങ്ങിയവർ പങ്കെടുത്തു. നാലു നിലകളുളള പാർക്കിംഗ് കേന്ദ്രത്തിന്റെ ആദ്യത്തെ മൂന്ന് നിലകളാണ് ആദ്യ ഘട്ടമായി തുറന്ന് കൊടുത്തത്. അഗ്‌നിശമന സംവിധാനം പൂർത്തിയാക്കിയ ശേഷം മറ്റു നിലകൾ തുറന്ന് നൽകും. സ്റ്റാർട്ടപ്പ് കമ്പനിയായ പിൽസ ടെക് സൊലൂഷൻസ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. 7 വലിയ ബസുകൾ, 366 കാറുകൾ, 40 മിനി ബസുകൾ 100 ഓളം ഇരുചക്രവാഹനങ്ങൾ എന്നിവ ഇവിടെ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഗുരുവായൂരിലെ വാഹന പാർക്കിംഗ് പ്രതിസന്ധിക്ക് നഗരസഭയുടെ പാർക്കിംഗ് സമുച്ചയും വലിയൊരു പരിഹാരമാകുന്നതാണ്.