rajeev

തൃശൂർ: കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ജ്യോതി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കും. വരുംകാലങ്ങളിലെ ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ചും അവ സൃഷ്ടിക്കുന്ന പുതിയ ജോലി സാദ്ധ്യതകളെക്കുറിച്ചുമാണ് സംവാദം. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടിനാണ് പരിപാടി. എക്‌സിക്യൂട്ടീവ് മാനേജർ ഫാ.തോമസ് കാക്കശ്ശേരി, വൈസ് പ്രിൻസിപ്പൽ രത്‌നൻ.ടി, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ എവിൻ മാത്യു തുടങ്ങിയവർ സംസാരിക്കുമെന്ന് കോർഡിനേറ്റർ ബിനീഷ് എം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷൈനി എം.ഐ, ജോർജ് ചിറമ്മൽ എന്നിവർ സംബന്ധിച്ചു.