 
എടമുട്ടം: ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ സഹോദയ വോളിബാൾ ചാമ്പ്യൻഷിപ്പും ഇൻഡോർ വോളിബാൾ കോർട്ടിന്റെ ഉദ്ഘാടനവും നടന്നു. എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഇൻഡോർ വോളിബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സഹോദയ വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സഹോദയ ജില്ലാ ജനറൽ സെക്രട്ടറി ഡോ. എം. ദിനേഷ് ബാബു നിർവഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എസ്. പ്രദീപ്, വൈസ് പ്രസിഡന്റ് ടി.എസ്. വിജയരാഘവൻ, ടി.കെ. രാജീവൻ, സുരേഷ് ബാബു പി.ടി, രാജ്കുമാർ കരുവത്തിൽ, പി.വി. സുദീപ് കുമാർ, പ്രിൻസിപ്പാൾ യാമിനി ദിലീപ്, പാർവതി ഉമേഷ് എന്നിവർ സംസാരിച്ചു.