sn-trust
നൈപുണ്യ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിളെ നാട്ടിക എസ്.എൻ ട്രസ്റ്റ് എൻ.എസ്.എസ് യൂണിറ്റ് ആദരിക്കുന്നു.

തൃപ്രയാർ: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സോപ്പ് നിർമ്മിച്ച് സ്വയം പര്യാപ്തമായ നൈപുണ്യ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു. നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ നൈപുണ്യ സ്‌കൂളിലെത്തി കുട്ടികളെ അനുമോദിച്ചു. മധുരം വിതരണവുമുണ്ടായി. എൻ.എസ്.എസ് വിദ്യാർത്ഥികളായ നന്ദന ഷൈജു, ഗോപിക ഗിരീഷ്, നേഘ സന്തോഷ്, ആഷിദ് സി.ഡി, അദ്ധ്യാപികമാരായ ശലഭ ജ്യോതിഷ്, ഷൈജ എന്നിവർ സംബന്ധിച്ചു. നൈപുണ്യ പ്രധാനദ്ധ്യാപിക നീതു സരീഷ്, അദ്ധ്യാപികമാരായ ലീന ഉണ്ണി, അനുഷ സുബീഷ്, രേഷ്മ നിഷാന്ത്, അശ്വതി ഉജീഷ്, നീതു. ടി.പി എന്നിവർ പങ്കെടുത്തു.