udgadanam

കർഷകസംഘം ദേശീയ സമ്മേളനത്തിന് മുന്നോടിയായി കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തിക്കരയിൽ ജനകീയസൂത്രണവും ഉത്പ്പാദന മേഖലയും പുതിയ വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സെമിനാർ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

നന്തിക്കര: ജനകീയാസൂത്രണ പ്രസ്ഥാനത്തിൽ ഇനിയുള്ള ഊന്നൽ കൃഷിയും വ്യവസായവും ശക്തിപ്പെടുത്തുക എന്നതാണെന്ന് മന്ത്രി എം.ബി. രാജേഷ്. കേന്ദ്രത്തിന്റെ സ്വകാര്യവത്കരണത്തിനും ഉദാരവത്കരണത്തിനും ബദലായിരുന്നു ജനകീയാസൂത്രണം. ആസൂത്രണം ഇനി ആവശ്യമില്ലെന്ന് പറഞ്ഞ് കേന്ദ്രം ആസൂത്രണത്തെ ദുർബലപ്പെടുത്തിയപ്പോൾ കേരളം ആസൂത്രണത്തെ ശക്തിപ്പെടുത്തുകയായിരുന്നൂവെന്നും മന്ത്രി പറഞ്ഞു. കർഷകസംഘം ദേശീയ സമ്മേളനത്തിന് മുന്നോടിയായി കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തിക്കരയിൽ ജനകീയസൂത്രണവും ഉത്പ്പാദന മേഖലയും പുതിയ വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടി.പി. കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. കർഷകസംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണൻ, പി.കെ. ശിവരാമൻ, എം.ആർ. രഞ്ജിത്ത്, ഇ.കെ. അനൂപ്, പി.ആർ. പ്രസാദൻ, കെ.ജെ. ഡിക്‌സൻ, സി.എം. ബബീഷ്, കാർത്തിക ജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് മെഗാ തിരുവാതിരക്കളി അരങ്ങേറി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ തിരുവാതിരക്കളി ഉദ്ഘാടനം ചെയ്തു.