malsaramകിസാൻസഭ സമ്മേളനത്തോടനുബന്ധിച്ച് കർഷ സംഘം എടവിലങ്ങിൽ നടത്തിയ പായ നെയ്ത്ത് മത്സരം.

കൊടുങ്ങല്ലൂർ: കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കർഷക സംഘം എടവിലങ്ങ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പായ നെയ്ത്ത് മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിരവധി സ്ത്രീകൾ മത്സരത്തിൽ പങ്കെടുത്തു. എം.വി. ഇന്ദിര അദ്ധ്യക്ഷയായി. കർഷക സംഘം ഏരിയ ട്രഷറർ ടി.കെ. രമേഷ് ബാബു സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നടത്തി. കർഷക സംഘം വില്ലേജ് സെക്രട്ടറി എ.പി. ആദർശ്, സി.പി.എം ലോക്കൽ സെക്രട്ടറി സി.എ. ഷെഫീർ, കെ.കെ. മോഹനൻ, അഡ്വ. മോനിഷ ലിജിൻ, ഷാഹിന ജലീൽ, വിനിൽദാസ്, റീന ആന്റണി തുടങ്ങിയവർ സംസാരിച്ചു.