gvr-chembai

ഗുരുവായൂർ: സംഗീതത്തിന്റെ പെരുമഴ തീർത്ത് പഞ്ചരത്‌ന കീർത്തനാലാപനം. ഏകാദശിയോട് അനുബന്ധിച്ച് നടന്നുവരുന്ന ചെമ്പൈ സംഗീതോത്സവത്തിൽ ഇന്നലെ രാവിലെയാണ് കർണാടക സംഗീതത്തിലെ പ്രഗത്ഭർ ചേർന്ന് പഞ്ചരത്‌ന കീർത്തനാലാപനം നടത്തിയത്. സൗരാഷ്ട്ര രാഗത്തിലെ ഗണപതിം എന്നു തുടങ്ങുന്ന ഗണപതി സ്തുതിയോടെയാണ് കീർത്തനാലാപനം തുടങ്ങിയത്. ത്യാഗരാജസ്വാമികളുടെ നാട്ടരാഗത്തിലുള്ള ജഗതാനന്ദ കാരക, ഗൗള രാഗത്തിലെ ദുഡുക്കുഗല എന്ന കീർത്തനവും സാദിഞ്ജനേയും വരാളിയിൽ കനകരുചിരയും ശ്രീരാഗത്തിലെ എന്തൊരു മഹാനു ഭാവലു എന്ന കീർത്തനവും ആലപിച്ചതോടെ നൂറുകണക്കിന് സംഗീതാസ്വാദകർ ആനന്ദ ലഹരിയിലായി. ഒരു മണിക്കൂറോളം നീണ്ട പഞ്ചരത്‌ന കീർത്തനാലാപനത്തിൽ സംഗീതജ്ഞരായ ടി.വി ഗോപാലകൃഷ്ണൻ, ഡോ.കെ.എൻ രംഗനാഥ ശർമ്മ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, വിജയലക്ഷ്മി സുബ്രഹ്മണ്യൻ, ഡോ.ബി.അരുന്ധതി, ഡോ.ഭാവന രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ഗായകരും പ്രൊഫ.വൈക്കം വേണുഗോപാൽ, ഡോ.കുഴൽമന്ദം രാമകൃഷ്ണൻ, എൻ.ഹരി, തിരുവിഴ ശിവാനന്ദൻ ഉൾപ്പെടെയുള്ള പക്കമേളക്കാരും അടക്കം നൂറോളം കലാകാരന്മാർ കീർത്തനാലാപനത്തിൽ പങ്കുചേർന്നു.

ഗ​ജ​രാ​ജ​ൻ​ ​കേ​ശ​വൻ സ്മ​ര​ണ​യി​ൽ​ ​ഗു​രു​വാ​യൂർ

ഗു​രു​വാ​യൂ​ർ​:​ ​ഗ​ജ​രാ​ജ​ൻ​ ​സ്മ​ര​ണ​യി​ൽ​ ​ഗു​രു​വാ​യൂ​ർ​ ​ഏ​കാ​ദ​ശി​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​തു​ട​ക്കം.​ ​ത​ങ്ങ​ളു​ടെ​ ​മു​ൻ​ഗാ​മി​ക്ക് ​പ്ര​ണാ​മം​ ​അ​ർ​പ്പി​ക്കാ​നാ​യി​ ​ദേ​വ​സ്വം​ ​ആ​ന​ത്ത​റ​വാ​ട്ടി​ലെ​ ​ഇ​ളം​ത​ല​മു​റ​ക്കാ​ർ​ ​ഇ​ന്ന​ലെ​ ​ഗ​ജ​രാ​ജ​ൻ​ ​കേ​ശ​വ​ന്റെ​ ​പ്ര​തി​മ​യ്ക്ക് ​ചു​റ്റും​ ​ഒ​ത്തു​കൂ​ടി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 7​ന് ​തി​രു​വെ​ങ്കി​ടാ​ച​ല​പ​തി​ ​ക്ഷേ​ത്ര​ ​സ​ന്നി​ധി​യി​ൽ​ ​നി​ന്നും​ ​ഗ​ജ​രാ​ജ​ൻ​ ​കേ​ശ​വ​ന്റെ​യും​ ​ഗു​രു​വാ​യൂ​ര​പ്പ​ന്റെ​യും​ ​മ​ഹാ​ല​ക്ഷ്മി​യു​ടെ​യും​ ​ഛാ​യാ​ചി​ത്രം​ ​വ​ഹി​ച്ചു​ള്ള​ ​ഗ​ജ​ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ​അ​നു​സ്മ​ര​ണ​ ​ച​ട​ങ്ങി​ന് ​തു​ട​ക്ക​മാ​യ​ത്.

ഗ​ജ​വീ​ര​ൻ​ ​ഇ​ന്ദ്ര​സെ​ൻ​ ​ഗ​ജ​രാ​ജ​ൻ​ ​കേ​ശ​വ​ന്റെ​യും,​ ​ഗ​ജ​വീ​ര​ന്മാ​രാ​യ​ ​ബ​ൽ​റാം​ ​ഗു​രു​വാ​യൂ​ര​പ്പ​ന്റെ​യും​ ​ഗോ​പി​ക​ണ്ണ​ൻ​ ​മ​ഹാ​ല​ക്ഷ്മി​യു​ടെ​യും​ ​ഛാ​യാ​ചി​ത്രം​ ​വ​ഹി​ച്ചു.​ ​മ​ഞ്ജു​ളാ​ൽ​ ​വ​ഴി​ ​ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി​യ​ ​ഘോ​ഷ​യാ​ത്ര​ ​ഗു​രു​വാ​യൂ​ര​പ്പ​നെ​ ​തൊ​ഴു​ത് ​ക്ഷേ​ത്രം​ ​പ്ര​ദ​ക്ഷി​ണം​ ​വെ​ച്ച​ ​ശേ​ഷം​ ​കേ​ശ​വ​ന്റെ​ ​പ്ര​തി​മ​യ്ക്ക് ​മു​ന്നി​ലെ​ത്തി.​ ​കേ​ശ​വ​ന്റെ​ ​സ്മ​ര​ണ​ ​പു​തു​ക്കി​ ​ഇ​ന്ദ്ര​സെ​ൻ​ ​കേ​ശ​വ​പ്ര​തി​മ​യ്ക്ക് ​മു​ന്നി​ൽ​ ​പു​ഷ്പ​ച​ക്രം​ ​സ​മ​ർ​പ്പി​ച്ചു.​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​വി.​കെ.​വി​ജ​യ​ൻ,​ ​ഭ​ര​ണ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ,​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​കെ.​പി​ ​വി​ന​യ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.