ചാലക്കുടി: എൽ.ജെ.ഡി ജില്ലാ പഠനക്യാമ്പ് അതിരപ്പിള്ളിയിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പതാക ഉയർത്തി.
ജില്ലാ നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ ജനങ്ങളുടെ പ്രതീക്ഷ സോഷ്യലിസ്റ്റുകളാണെന്നും ഇപ്പോഴുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥയെ തൂത്തെറിയുവാൻ ജനതാ മന്നേറ്റം അനിവാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർലമെന്റ് ബോർഡ് അംഗം ജെയ്‌സൺ മാണി അദ്ധ്യക്ഷത വഹിച്ചു. ബഷീർ തൈവളപ്പിൽ, വിൻസന്റ് പുത്തൂർ, ജോർജ് വി. ഐനിക്കൽ, ബിജു ആട്ടോർ, ഷംസുദ്ധീൻ മരയ്ക്കാർ, ജോർജ് കെ. തോമസ്, സുനിതാ കീരാലൂർ, ഡെസ്റ്റിൻ താക്കോൽക്കാരൻ, റഫീക്ക് താനത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് ഉച്ചയ്ക്ക് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.