
തൃശൂർ : ജില്ലാ കരാട്ടെ ഡോ അസോസിയേഷന്റെ നേതൃത്വത്തിൽ 10നും 11നും തൃശൂർ വിമല കോളജിൽ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ് നടക്കും. സബ് ജൂനിയർ, ജൂനിയർ, കേഡറ്റ്, അണ്ടർ 21, സീനിയർ വിഭാഗങ്ങളിൽ 8.30 മുതൽ 6.30 വരെ മത്സരം നടക്കും. രജിസ്‌ട്രേഷൻ 8ന് പത്തിന് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപത്തെ സിറ്റി ഗേറ്റ് ബിൽഡിംഗിലെ ഹൈ ലൈഫ് മെഡികെയറിൽ നടക്കുമെന്ന് ഭാരവാഹികളായ കെ.എ.ഉസ്മാൻ, സൈമൺ ദേവസി, പി.എസ്.അമർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.