 
ചേർപ്പ്: അമ്മാടം സർവീസ് സഹകരണ ബാങ്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കാഷ് അവാർഡുകൾ വിതരണം ചെയ്തു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സെബി ജോസഫ് പെല്ലിശ്ശേരി അദ്ധ്യക്ഷനായി. പാറളം പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ്, തൃശൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോയ് ഫ്രാൻസീസ്, അനിത മണി, സ്മീനു മുകേഷ്, സുഭാഷ് മാരാത്ത്, സുധീർ ചക്കാല പറമ്പിൽ ,ഭോജൻ കാരണത്ത്, വി.വി. സാജൻ, ഇ.ആർ. ജിഷ്‌രാജ്, ഫ്രാൻസിസ് തറയിൽ, വനജ രാജൻ, ബീന ഗോവിന്ദൻ ബാങ്ക് സെക്രട്ടറി പി.എസ്. ജയ ശങ്കർഎന്നിവർ സംസാരിച്ചു.