പാവറട്ടി: വെങ്കിടങ്ങ് പാടൂർ എടക്കാട്ട് ക്ഷേത്ര പരിസരത്ത് നിന്നിരുന്ന എൽ.കെ.ജി വിദ്യാർത്ഥി എടക്കാട്ട് ഷിജു മകൻ ഗൗതംകൃഷ്ണ (5)യ്ക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ രാവിലെയാണ് സംഭവം. കുട്ടിയുടെ മുഖത്തും ഇടതു കൈത്തണ്ടയിലും അടക്കം ശരീരത്തിൽ 12 മുറിവുകളുണ്ട്. സാരമായ പരിക്കേറ്റ ഗൗതം കൃഷ്ണയെ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ്ക്കൾ കൂട്ടമായാണ് സഞ്ചരിക്കുന്നത്. വെങ്കിടങ്ങ് പഞ്ചായത്തിലെ വാർഡ് 17 ലെ ചീപ്പ് പ്രദേശം, അടാട്ട് കുളം, പള്ളിക്കടവ്, പാടൂർ സെന്റർ, വാർഡ് 15 ലെ തൊയക്കാവ് സെന്റർ, വടക്കേ ജുമാഅത്ത് പള്ളി പരിസരം, കനോലി കനാൽ പുഴയോരം, വാർഡ് 16 ലെ സിസി മിൽ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടംകൂടി സഞ്ചരിക്കുന്നു. ഇതിൽ പകുതി പോലും വന്ധീംകരണം നടത്താത്തതാണ്. കൂട്ടംകൂട്ടമായി സഞ്ചരിച്ച് രാത്രിയിലും പകലും കോഴികളെ പിടിക്കുക പതിവായി. എ.ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി വെങ്കിടങ്ങ് പഞ്ചായത്തിലെ തെരുവ് നായ്ക്കളുടെ വർദ്ധനവ് നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാടൂരിൽ തെരുവ് നായ കടിച്ച് പരിക്കേറ്റ എടക്കാട് ഷിജു മകൻ ഗൗതംകൃഷ്ണ.