kadannal

വടക്കാഞ്ചേരി : പുന്നംപറമ്പിൽ പത്തോളം പേർക്ക് കടന്നലിന്റെ കുത്തേറ്റു. ഒരാൾക്ക് ഗുരുതര പരിക്ക്. മച്ചാട് കുമരുംകിണറ്റുംകര ക്ഷേത്രത്തിലെ കോമരം കരുമത്ര വടക്കേക്കര കുളങ്ങര വീട്ടിൽ ശ്രീകൃഷ്ണനെ (ബേബി 52) ഗുരുതരമായ പരിക്കോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈക്കിളിൽ വീട്ടിലേക്ക് വരുന്നതിനിടെ പുന്നംപറമ്പ് റോഡിൽ വച്ചാണ് കുത്തേറ്റത്. ബോധരഹിതനായി വീണ ശ്രീകൃഷ്ണനെ രക്ഷിക്കുന്നതിനിടെയാണ് മറ്റുള്ളവർക്ക് കുത്തേറ്റത്. മുൻ പഞ്ചായത്തംഗം രാജീവൻ തടത്തിൽ, പുന്നംപറമ്പ് സ്വദേശികളായ ജോബി, ജോണി, മംഗലം സ്വദേശി വിബിൻ, പുന്നംപറമ്പിലെ വ്യാപാരി വിൽസൺ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇതിനിടെ സ്‌കൂട്ടറിൽ വരികയായിരുന്ന സ്ത്രീക്ക് നേരെയും കടന്നൽ ആക്രമണം നടത്തി. വണ്ടിയിൽ നിന്ന് വീണും ഇവർക്ക് പരിക്കേറ്റു. കടന്നൽക്കൂട് പരുന്ത് കൊത്തി വലിച്ച് ഇളകിയതാണെന്നാണ് പറയുന്നത്.