foto
ബി.ജെ.പി തൃശൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കുട്ടനെല്ലൂർ: തുക തിരിമറിക്കുള്ള കേന്ദ്രങ്ങളായി സഹകരണ ബാങ്കുകളെ സി.പി.എം മാറ്റിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി തൃശൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മദ്ധ്യമേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, മുരളി കൊളങ്ങാട്ട്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, എൻ.എച്ച്. പ്രശാന്ത്, ഷാജൻ ദേവസ്വംപറമ്പിൽ, മണ്ഡലം ട്രഷറർ രജിത്ത്, സന്തോഷ് കാക്കനാട്, രഞ്ജിത്ത് കണ്ണായി, ബിനു അലക്‌സ്, സുശാന്ത് ഐനിക്കുന്നത്ത് എന്നിവർ സംസാരിച്ചു.