
ചാലക്കുടി : ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ 65ാം ജന്മദിനം ഗായത്രി ആശ്രമത്തിൽ ആഘോഷിച്ചു. വിശേഷാൽ ഗുരുപൂജയോടെ ചടങ്ങാരംഭിച്ചു. തുടർന്ന് ഗുരുദേവ കൃതികളുടെ പാരായണം നടന്നു. ശാന്തിഹവന യജ്ഞത്തിന് സ്വാമി സച്ചിദാനന്ദ കാർമ്മികനായി. തുടർന്ന് പാദപൂജയും ശ്രീനാരായണ ദിവ്യസത്സംഗവുമുണ്ടായി. മംഗളപത്ര സമർപ്പണത്തിന് ശേഷം ശ്രീനാരായണധർമ്മം കുടുംബ ജീവിതത്തിൽ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. സുവർണ്ണ രേഖകളുടെ സമർപ്പണം, ഗുരുപൂജ, പ്രസാദ വിതരണം എന്നീ ചടങ്ങുകളും ആശ്രമം ബന്ധുക്കളുടെ സംഘാടനത്തിൽ നടന്നു.