amma-
അമ്മയിലെ അംഗങ്ങൾക്കൊപ്പം മന്ത്രി ഡോ.ബിന്ദു

തൃശൂർ: രാജ്യാന്തര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കാര്യാട്ടുകര അമ്മയിൽ 'മികവ്' നടത്തി. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പി. ബാലച ന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. റെഡ് ബോൾ ഹ്രസ്വചിത്ര പ്രകാശനം മന്ത്രി നിർവഹിച്ചു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ശരത് മേനോനെ മന്ത്രി ആദരിച്ചു.

കൂൾ ഡൗൺ റൂം കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ലാലി ജയിംസ്, റൗണ്ട് ടേബിൾ ചെയർമാൻ ഡോ. കെ.എസ്. ഷാജി, അമ്മ പ്രസിഡന്റ് ലോല രാമചന്ദ്രൻ, സെക്രട്ടറി ഡോ. പി. ഭാനുമതി എന്നിവർ പ്രസംഗിച്ചു. അഡൾട്ട് സെന്ററിലെ വൊക്കേഷണൽ പ്രൊഡക്ടസിന്റെയും ഓട്ടിസം സെന്ററിന്റെ പാരന്റ് എംപവർമെന്റ് ആക്ടിവീറ്റീസിന്റെ തത്‌സമയ പ്രദർശനവും ശ്രദ്ധേയമായി.