സി.പി.എം മണലൂർ ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ രാധയുടെ മകൾ ഭുവനേശ്വരിക്ക് ജില്ലാ സെക്രട്ടറി എം.എം. വർഗീസ് കൈമാറുന്നു.
കാഞ്ഞാണി: നിർദ്ധനയായ പരേതനായ കുന്ത്ര ബാലന്റെ ഭാര്യ രാധയ്ക്ക് സി.പി.എം മണലൂർ ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് രാധയുടെ മകൾ ഭുവനേശ്വരിക്ക് കൈമാറി. ലോക്കൽ സെക്രട്ടറി കെ.വി. ഡേവിസ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി സി.കെ. വിജയൻ, ജില്ലാ കമ്മിറ്റി അംഗം ടി.വി. ഹരിദാസൻ, വി.എൻ. സുർജിത്ത്, ഷാനി അനിൽകുമാർ, എം.കെ. സദാനന്ദൻ, വി.എം. സൈമൻ എന്നിവർ സംസാരിച്ചു. മണലൂർ സത്രം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാധയുടെ ഭർത്താവും, മകനും തണ്ടലിന്റെ എല്ല് നുറുങ്ങുന്ന അസുഖത്താൽ കിടപ്പിലായിരുന്നു. ഏതാനും വർഷം മുമ്പ് ഇരുവരും മരണപ്പെട്ടിരുന്നു.