1
മാറുന്ന നോവൽ സങ്കൽപ്പം, ദേശവും വിദേശവും എന്ന വിഷയത്തിൽ അക്കാഡമി നിർവാഹക സമിതി അംഗം കെ.പി. രാമനുണ്ണി സംസാരിക്കുന്നു.

തൃശൂർ: സാഹിത്യ അക്കാഡമിയുടെ പുസ്തകോത്സവത്തിന്റെയും 'ദിശകൾ' സാഹിത്യോത്സവത്തിന്റെയും മൂന്നാം ദിനത്തിൽ ഹൈസ്‌കൂൾ, പ്ലസ് ടു, കോളേജ് വിഭാഗങ്ങൾക്കായുള്ള ലളിതഗാനമത്സരം സംഘടിപ്പിച്ചു. ഹൈസ്‌കൂൾ പ്ലസ് ടു വിഭാഗത്തിൽ കൃപനന്ദന കെ.ബി. (സേക്രട്ട് ഹാർട്ട് സ്‌കൂൾ, തൃശൂർ), നമിത ശ്രേയസ് സെന്റ് ക്ലയേഴ്‌സ് സ്‌കൂൾ, തൃശൂർ), ജെട്രൂഡ് തോമസ് (ദേവമാതാ പബ്ലിക് സ്‌കൂൾ, തൃശൂർ) എന്നിവർ ആദ്യ മൂന്ന് സ്ഥാനം നേടി.

കോളേജ് വിഭാഗത്തിൽ അക്ഷയ് പി.എസ്. (ചിന്മയ മിഷൻ, കോലഴി), അഖില പി. (വ്യാസ എൻ.എസ്.എസ് കോളേജ്, വടക്കാഞ്ചേരി), ശ്രീലക്ഷ്മി എം.എസ് (ലിറ്റിൽ ഫ്‌ളവർ കോളേജ്, ഗുരുവായൂർ) എന്നിവർക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുസ്തകരംഗത്തെ പെൺകൂട്ടായ്മയായ സമത പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾ പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു.

ബാനു മുഷ്ത്താഖ് എഴുതി പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ വിവർത്തനം ചെയ്ത 'ആബിദ് വീണ്ടും വന്നപ്പോൾ' എന്ന കന്നഡ നോവലെറ്റുകളുടെ സമാഹാരം ഡോ.ഖദീജ മുംതാസ്, ഡോ. ബിലു സി. നാരായണന് നൽകിയും, പെരുമാൾ മുരുകൻ എഴുതി പി.കെ ശ്രീനിവാസൻ വിവർത്തനം ചെയ്ത 'ചന്ദനസോപ്പ്' എന്ന ദളിത് പെൺകഥാ സമാഹാരത്തിന്റെ മൂന്നാം പതിപ്പ് അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർക്ക് നൽകിയും പ്രകാശനം ചെയ്തു.

ആ​ദ​രി​ക്കു​ന്നു

തൃ​ശൂ​ർ​:​ ​ദേ​ശീ​യ​ ​പു​സ്ത​കോ​ത്സ​വ​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ഗ്ര​ന്ഥ​ശാ​ലാ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ആ​ദ​രി​ക്കും.​ ​വി.​കെ.​ ​ക​രു​ണാ​ക​ര​ൻ​ ​(​കോ​ട്ട​യം​),​ ​എ​ൻ.​എ​സ്‌.​ ​ജോ​ർ​ജ് ​(​ആ​ല​പ്പു​ഴ​),​ ​ബി.​ ​സു​രേ​ഷ് ​ബാ​ബു​ ​(​കോ​ഴി​ക്കോ​ട്),​ ​എം.​ ​ബാ​ല​ൻ​ ​മാ​സ്റ്റ​ർ​ ​(​ക​ണ്ണൂ​ർ​),​ ​എം.​ ​ശി​വ​ശ​ങ്ക​ര​ൻ​ ​(​പാ​ല​ക്കാ​ട്),​ ​ഐ.​ ​ബാ​ല​ഗോ​പാ​ൽ​ ​(​തൃ​ശൂ​ർ​)​ ​എ​ന്നി​വ​രെ​യാ​ണ് ​ആ​ദ​രി​ക്കു​ക.​ ​പ​ത്തി​ന് ​രാ​വി​ലെ​ 9.30​ ​ന് ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​ഉ​ദ്ഘാ​ട​ന​വും​ ​ആ​ദ​ര​സ​മ​ർ​പ്പ​ണ​വും​ ​ന​ട​ത്തും.​ ​മു​ര​ളി​ ​പെ​രു​നെ​ല്ലി​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​സ​ച്ചി​ദാ​ന​ന്ദ​ൻ​ ​ആ​ദ​ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​പ്രൊ​ഫ.​ ​സി.​പി.​ ​അ​ബൂ​ബ​ക്ക​ർ​ പ​രി​ച​യ​പ്പെ​ടു​ത്തും.​ ​അ​ശോ​ക​ൻ​ ​ച​രു​വി​ൽ,​ ​ടി.​വി.​ ​മ​ധു,​ ​കെ.​ജി.​ ​ഫ്രാ​ൻ​സിം​ഗ്,​ ​രാ​ജ​ൻ​ ​എ​ല​വ​ത്തൂ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.