meeting

കൊരട്ടി: ലിക്വിഡേറ്റ് ചെയ്ത കൊരട്ടി മധുര കോട്‌സിലെ ട്വിസ്റ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ സ്‌നേഹ സംഗമം ഏദൻ ഓഡിറ്റോറിയത്തിൽ നടന്നു. കമ്പനി അടച്ചുപൂട്ടുന്ന സമയത്ത് ട്വിസ്റ്റിംഗ് ഡിപ്പാർട്ട്മെന്റിൽ അഞ്ഞൂറോളം തൊഴിലാളികളുണ്ടായിരുന്നെങ്കിലും ഇന്ന് പകുതിയിലധികം ആളുകൾ ജീവിച്ചിരിപ്പില്ല.

സ്ഥിരമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ വൈവിദ്ധ്യമാർന്ന ചടങ്ങുകൾ ഗതകാല സ്മരണ പുതുക്കലിന്റേതായി. എൻ.ഗോപാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡന്റ് എ.നന്ദകുമാർ അദ്ധ്യക്ഷനായി. ആയിരം പൂർണചന്ദ്രന്മാരെ കാണാൻ സൗഭാഗ്യം ലഭിച്ച, 42 സഹപ്രവർത്തകരെ സ്‌നേഹോപഹാരം നൽകി ആദരിച്ചു. ഒരു വർഷത്തിനിടെ മരിച്ച 11 സഹപ്രവർത്തകരുടെ ഛായാച്ചിത്രത്തിൽ പുഷ്പാർച്ച നടത്തി. മുഖ്യരക്ഷാധികാരി എം.എൻ.എസ് നായർ, സൗഹൃദവേദി സെക്രട്ടറി എം.വി.രമ, ട്രഷറർ കെ.പി ജോയി തുടങ്ങിയവർ പ്രസംഗിച്ചു.