
ചാലക്കുടി: പോട്ട വാർഡ് വികസന സമിതികളും ഗ്രാമീണ വായനശാലയും ചേർന്ന് സംഘടിപ്പിക്കുന്ന പോട്ട ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഡിസംബർ 22 മുതൽ 31 വരെയാണ് ക്രിസ്തുമസ് പുതുവത്സര ആഘോഷം. ടി.ജെ സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എബി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റ് കോ ഓർഡിനേറ്റർ വത്സൻ ചമ്പക്കര, പോൾസൻ മേലേപ്പുറം, ഫാ.ജോയ് കൊടിയൻ, നഗരസഭാ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി ജോൺസൻ , ഷാന്റോ എ.വി, കൗൺസിലർമാരായ ബെറ്റി വർഗ്ഗീസ്, ലില്ലി ജോസ്, ജോജി കെ.ജെ, സനോജ് കെ.എസ് എന്നിവർ പ്രസംഗിച്ചു. ഫ്‌ളവർ ഷോ, മെഗാ ക്രിസ്തുമസ് കരോൾ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി 30 അടി ഉയരമുള്ള പപ്പയും ക്രിബും ഒരുക്കും.