
അതിരപ്പിള്ളി: ബി.ജെ.പിയുമായി അധികാരം പങ്കിടാമെന്ന് മോഹിക്കുന്നവരുമായല്ല സോഷ്യലിസ്റ്റുകൾ ഐക്യത്തിലാകേണ്ടതെന്നും മറിച്ച് രാജ്യത്തെ വർഗീയ വാദികളിൽ നിന്ന് മോചിപ്പിക്കാൻ പ്രതിജ്ഞയെടുക്കുന്ന വിഭാഗങ്ങളുടെ മുന്നേറ്റമാണ് അനിവാര്യമെന്നും മുൻ മന്ത്രി കെ.പി.മോഹനൻ. എൽ.ജെ.ഡി ജില്ലാ പഠനക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.കുഞ്ഞാലി, എം.കെ.ഭാസ്‌ക്കരൻ ,ജില്ലാ ഭാരവാഹികളായ അഡ്വ.പ്രിൻസ് ജോർജ്, അജി ഫ്രാൻസിസ്, ഡേവീസ് കണ്ണമ്പിള്ളി, ജോർജ് വി.ഐനിക്കൽ, അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി, കാവ്യപ്രദീപ്, ബിജു ആട്ടോർ തുടങ്ങിയവർ പ്രസംഗിച്ചു. സെമിനാർ സംസ്ഥാന യൂത്ത് കമ്മിഷൻ ചെയർപേഴ്‌സൺ ഡോ :ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി സി.എസ്.ശ്രീനിവാസ് മുഖ്യ പ്രഭാഷണം നടത്തി.