വലപ്പാട്: മണപ്പുറം ഫൗണ്ടേഷൻ നിരാലംബരായ 100 ഭിന്നശേഷിക്കാർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ജി.വി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങ് സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ. രമേഷ് അദ്ധ്യക്ഷനായി. അരി, വെളിച്ചെണ്ണ, പയറുവർഗങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളാണ് വിതരണം ചെയ്തത്. വികലാംഗ അസോസിയേഷൻ ഒഫ് ഇന്ത്യ വലപ്പാട് യൂണിറ്റിന് ഈ വർഷത്തെ സി.എസ്.ആർ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറേലി, വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, അജയഘോഷ്, ഷൈൻ എന്നിവർ സംസാരിച്ചു.