
തൃശൂർ: സ്ത്രീ ശാക്തീകരണത്തിന്റെയും അതിജീവനത്തിന്റെയും വേറിട്ട ഭാവം വരകളിലൂടെ അവതരിപ്പിച്ച് വിദ്യാർത്ഥികൾ. ജില്ലാ വനിത, ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് ദ വേൾഡ് കാമ്പയിനിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടന്ന ജില്ലാതല പെൻസിൽ ഡ്രോയിംഗ് മത്സരമാണ് നവ്യാനുഭവമായത്. 'സ്ത്രീകളും കുട്ടികളും സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഐ.സി.ഡി.എസ് തലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ പങ്കെടുത്തു. ഒല്ലൂർ വി.എസ്.എം.എം.ജി.വി.എച്ച്.എസ്.എസിലെ എ.എൻ നിരഞ്ജൻ ഒന്നാം സ്ഥാനം നേടി. അമ്മാടം സെന്റ് ആന്റണി എച്ച്.എസ്.എസിലെ സി.എസ് ശ്രീതുവിന് രണ്ടാം സ്ഥാനവും എടവിലങ്ങ് ജി.എച്ച്.എസ്.എസിലെ ശ്രേയ കെ.സുരേഷിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഐക്യരാഷ്ട്രസഭയുടെ 'ഓറഞ്ച് ദ വേൾഡ്' തീം അടിസ്ഥാനമാക്കി 10 വരെയാണ് കാമ്പയിൻ.