ചേർപ്പ്: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ റിസോഴ്‌സ് ഗ്രൂപ്പ്, കരിയർ ഗൈഡൻസ് സെൽ, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മണൽ മലിനീകരണത്തിനെതിരെ ലോകമണ്ണ് ദിനാചരണം നടത്തി.
വിദ്യാലയാങ്കണത്തിൽ 14 വ്യത്യസ്ത ഇനം മണ്ണുകളാൽ കേരളഭൂപടം നിർമ്മിച്ചതിനോടൊപ്പം മണൽ മലിനീകരണത്തിന്റെ ദൃശ്യം ഉൾപ്പെടുത്തിയ 'സൊല്യൂഷൻ ടു സോയിൽ പൊല്യൂഷൻ' എന്ന വീഡിയോ പ്രദർശനവും മണ്ണ് സംരക്ഷണപ്രതിജ്ഞയും സംഘടിപ്പിച്ചു. ദിനാചരണം പ്രിൻസിപ്പൽ ഡി.എസ്. മനു ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് വി.എച്ച്. ഹുസൈൻ, സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് കൺവീനർ വി. ദീപ, കരിയർ സെൽ അദ്ധ്യാപിക റിനി ജോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ. വിനയചന്ദ്രൻ, ആർ.വി. സോണി, സി.ആർ. ഓമന, സീന സെബാസ്റ്റ്യൻ, അമാനുള്ള എന്നിവർ പങ്കെടുത്തു.