തൃശൂർ: ഗീതം സംഗീതത്തിന്റെ പ്രഥമ ദേശീയ പുരസ്‌കാരം (ഒരു ലക്ഷം രൂപ) ഗായകൻ പി.ജയചന്ദ്രന്. ജനുവരി 15ന് 5ന് അയ്യന്തോൾ വെഡ്ഡിംഗ് വില്ലേജ് ഹാളിൽ കലാമണ്ഡലം ഗോപി പുരസ്‌കാരം സമർപ്പിക്കും. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ജയചന്ദ്രൻ ആലപിച്ച ഗാനങ്ങളുടെ സംഗീത സന്ധ്യ അരങ്ങേറുമെന്ന് ഭാരവാഹികളായ ജയരാജ് വാരിയർ,പ്രസിഡന്റ് മുഹമ്മദ് റഷീദ്,സെക്രട്ടറി സുകുമാരൻ ചിത്രസൗധം എന്നിവർ പറഞ്ഞു.