electrical

തൃശൂർ : കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നാളെ പൂങ്കുന്നം സീതാരാമ കല്യാണമണ്ഡപത്തിൽ നടക്കും. രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് എം.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്യും. 8ന് 11ന് ഇലക്ട്രിക്കൽ ഉൽപന്നങ്ങളുടെ പ്രദർശനം ടി.എസ്.പട്ടാഭിരാമനും പൊതുസമ്മേളനം ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനും ഉദ്ഘാടനം ചെയ്യും. വൈദ്യുതി സംരക്ഷണം, വൈദ്യുതി അപകട സുരക്ഷ എന്നിവ സംബന്ധിച്ച് പഠന ക്ലാസ് നടക്കുമെന്ന് ഭാരവാഹികളായ സി.യു.രവി, എം.എസ്.സുദേവൻ, കെ.കെ.ഹരിദാസ് എന്നിവർ പറഞ്ഞു.