
തൃശൂർ: പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നാളത്തെ ഭാവിയെ സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്. മുല്ലക്കര കൈലാസനാഥ വിദ്യാനികേതനിൽ തൃശൂർ ജില്ലാതല ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അഡ്വ.ടി.എ അനീഷ് അഹമ്മദ്, മണ്ണ് പരിവേഷണ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി.ഡി.രേണു, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.കെ.സീനിയ, മണ്ണ് പര്യവേഷണ അസിസ്റ്റൻഡ് ഡയറക്ടർ ഡോ.തോമസ് അനീഷ് ജോൺസൺ, ഡോ.പി.എസ് ജോൺ, സോയിൽ സർവേ ഓഫീസർ എം.എ സുധീർ ബാബു തുടങ്ങിയവർ പങ്കെടുത്തു. മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി കർഷകസംവാദവും, മണ്ണഴക് പ്രദർശനവും നടത്തി. തൃശൂർ മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ജില്ലാതല ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചത്.