soil

തൃശൂർ: 'മണ്ണ് ഭക്ഷണത്തിന്റെ ഉറവിടം' എന്ന സന്ദേശവുമായി ലോക മണ്ണ് ദിനത്തിൽ മണ്ണ് ഭൂപട പ്രകാശനവും റിപ്പോർട്ട് പ്രകാശനവും നടന്നു. കൃഷി വകുപ്പിന് കീഴിലുള്ള മണ്ണുത്തി സ്‌റ്റേറ്റ് സീഡ് ഫാമിലെ മണ്ണ് പര്യവേക്ഷണം നടത്തിയ അതിതീവ്ര മണ്ണ് പര്യവേഷണ പഠന റിപ്പോർട്ടും ഭൂപട പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.കെ സിനിയയ്ക്ക് കൈമാറി. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോക മണ്ണ് ദിനം ആഘോഷിച്ച് വരുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് റിട്ട. പ്രൊഫസർ പി.എസ് ജോൺ കുട്ടികൾക്ക് ക്ലാസെടുത്തു. 'മണ്ണിനെ അറിയാം മണ്ണിലൂടെ' മൊബൈൽ ആപ്പിനെ ജില്ല മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ ഡോ. തോമസ് അനീഷ് ജോൺസൺ പരിചയപ്പെടുത്തി.