കൊടുങ്ങല്ലൂർ: നബാർഡിന്റെ ധനസഹായാർത്ഥം കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്ക് ഫാർമേഴ്‌സ് ക്ലബ്ബുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാർഷിക പരിശീലന പരിപാടിക്ക് തുടക്കം. എറിയാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ അദ്ധ്യക്ഷനായി.
എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, നബാർഡ് ഡി.ഡി.എം സെബിൻ ആന്റണി, സംസ്ഥാന കാർഷിക വികസന ബാങ്ക് റീജ്യണൽ മാനേജർ അപർണ പ്രതാപ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
ബാങ്ക് വൈസ് പ്രസിഡന്റ് ഷിബു വർഗീസ്, ഭരണ സമിതി അംഗങ്ങളായ പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, പി.കെ. ഷംസുദ്ദീൻ, എറിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുജീബ് റഹ്മാൻ, അഴീക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. കരുണാകരൻ, പി.കെ. മുഹമ്മദ്, ബഷീർ കൊണ്ടോമ്പുള്ളി, ടി.എം. കുഞ്ഞുമൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.