keralaolsavam
കൊടുങ്ങല്ലൂർ നഗരസഭാ കേരളോത്സവം സമാപന സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ നഗരസഭയിൽ നവംബർ 25ന് ആരംഭിച്ച കേരളോത്സവം സമാപിച്ചു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടന്ന സമാപന സമ്മേളനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി.

വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എൽസി പോൾ, ലത ഉണ്ണിക്കൃഷ്ണൻ , കൗൺസിലർ ടി.എസ്. സജീവൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

334 പോയിന്റ് നേടി ഓവറാൾ ചാമ്പ്യന്മാരായ പുല്ലൂറ്റ് ഇന്റിപ്പെൻഡൻസ് ക്ലബ്ബിന് വി.കെ. രാജൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ സമ്മാനിച്ചു. നഗരസഭാ സെക്രട്ടറി എൻ.കെ. വൃജ നന്ദി പറഞ്ഞു.