ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ 212 പോയിന്റുകളോടെ കൊരട്ടി പഞ്ചായത്ത് ഓവറാൾ ചാമ്പ്യന്മാരായി. പരിയാരം പഞ്ചായത്തിന് രണ്ടാം സ്ഥാനവും കോടശ്ശേരിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ സമ്മാനദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലീനാ ഡേവിസ് അദ്ധ്യക്ഷയായി. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡിന് അർഹനായ ചാലക്കുടി എം.വി.ഐ: എം.രമേശ്, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ വി. അനൂപ്, ലിജി റാഫി, ഹയർ സെക്കൻഡറി തലത്തിലെ മലയാളം ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം നേടിയ എയ്ഞ്ചൽ മരിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.കെ. ജേക്കബ്, ബീനാ രവീന്ദ്രൻ, പി.പി. പോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി. ആന്റണി, ലിജോ ജോൺ, ഷാന്റി ജോസഫ്, എം.ഡി. ബാഹുലേയൻ, ഇന്ദിര പ്രകാശൻ, രമ്യ വിജിത്ത്, കൺവീനർ ടി.സി. രാധാമണി, ജോ.കൺവീനർ കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.