photo

എസ്.എൻ.ഡി.പി വി.ആർ.പുരം ശാഖയുടെ വാർഷിക പൊതുയോഗത്തിൽ നിന്ന്.

ചാലക്കുടി: എസ്.എൻ.ഡി.പി വി.ആർ. പുരം ശാഖയുടെ വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ശാഖയിലെ കുട്ടികൾക്കുള്ള സമ്മാന വിതരണവും പുതിയ ശാഖാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ശാഖാ മന്ദിരത്തിൽ നടന്നു. ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. പി.ബി. കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. രാജു, യൂണിയൻ കൗൺസിലർ പി.എം. മോഹൻദാസ്, രമണി പത്മനാഭൻ, കൺവീനർ എം.പി. തിലകൻ എന്നിവർ സംസാരിച്ചു.