pusthaka-charcha
പി.സി. ഉണ്ണിച്ചെക്കന്റെ ഭയം ഭാരതീയം പുസ്തക ചർച്ച എൻ.എം. പിയേഴ്‌സൺ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ഭീതി ഭരണായുധമാക്കിയ കാലത്തിന്റെ ചിത്രങ്ങൾ വരച്ചിടുന്ന പി.സി. ഉണ്ണിച്ചെക്കന്റെ ഭയം ഭാരതീയം എന്ന പുസ്തകത്തിന്റെ ചർച്ച എൻ.എം. പിയേഴ്‌സൺ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പാർലമെന്റ് ഗ്രീസിലെ കോളോസിയം പോലെയായെന്നും പ്രധാനമന്ത്രി ഏകാധിപധിയായെന്നും അദ്ദേഹം സൂചിപ്പിച്ചു. പി.കെ. സദാനന്ദൻ അദ്ധ്യക്ഷനായി.

പി.എൻ. ഗോപീകൃഷ്ണൻ, കെ.എ. മോഹൻദാസ്, പി.സി. ഉണ്ണിച്ചെക്കൻ എന്നിവർ പ്രസംഗിച്ചു. യു.ടി. പ്രേംനാഥ് സ്വാഗതവും അഡ്വ. ബിജുകുമാർ നന്ദിയും പറഞ്ഞു.