 
എസ്.എൻ.ഡി.പി കനകമല ശാഖാമന്ദിരത്തിന്റെ ശിലാസ്ഥാപനം യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ നിർവഹിക്കുന്നു.
കൊടകര: എസ്.എൻ.ഡി.പി യോഗം കനകമല ശാഖാമന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി. തേശ്ശേരി ചീക്കാമുണ്ടി ക്ഷേത്രത്തിലെ സുധീഷ് ശാന്തികളുടെ കാർമ്മികത്വത്തിൽ കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ശിലാസ്ഥാപനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ, കെ.ആർ. നാരായണൻ മാസ്റ്റർ, ബിജുമോൻ എടത്താടൻ, കെ.കെ. പുരുഷോത്തമൻ, വിജി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.