vadakkumnathan

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷം ബുധനാഴ്ച ആഘോഷിക്കും. കാർത്തിക ദിനത്തിൽ വൈകീട്ട് പാർവതിക്ക് വിശേഷാൽ അലങ്കാരങ്ങളുണ്ടാകും. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തെക്കേ ഗോപുരത്തിൽ കാർത്തിക പൂജ ഉണ്ടാകും. കാരണം തൃക്കാർത്തിക ദിനത്തിൽ വില്വമംഗലം സ്വാമിയാർ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ ശ്രീ വടക്കുന്നാഥൻ തെക്കേ ഗോപുരത്തിൽ കുമാരനെല്ലൂർ (കോട്ടയം) കാർത്ത്യായനി ദേവി സർവാഭരണ വിഭൂഷിതയായി ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളി വരുന്നത് കാണാൻ ഭഗവാൻ തെക്കേ ഗോപുര നടയിലെത്തിയതായാണ് വിശ്വാസം. തെക്കേ ഗോപുരം കേന്ദ്രീകരിച്ച് പ്രത്യേക ദീപക്കാഴ്ച ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെയാണ് ചടങ്ങ് നടത്തുക.