ചേർപ്പ്: ഞെരുക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ ചൂട്ടേറ് മഹോത്സവം ഭക്തി നിർഭരം. ക്ഷേത്രം ഊരായ്മ കുടുംബത്തിലെ കുട്ടികളും ഭക്തരും ദ്വാദശി ദിവസമായ ഇന്നലെ സന്ധ്യക്ക് ഐതിഹ്യ പെരുമ നിറഞ്ഞ ക്ഷേത്രത്തിന് മുന്നിലെ ആലിലേക്ക് കത്തിച്ച ചൂട്ടുകൾ എറിഞ്ഞു. നമസ്‌കാര മണ്ഡപത്തിൽ വില്വമംഗലം സ്വാമിയാരെ സങ്കൽപ്പിച്ച് വിളിക്ക് തെളിക്കുകയും ചെയ്തു. തന്ത്രിമാരായ വടക്കേടത്ത് ഹരി നമ്പൂതിരി, തെക്കേടത്ത് ദാമോദരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.