meeting

ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബി.ഡി.ജെ.എസിന്റെ ജന്മദിന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: ബി.ഡി.ജെ.എസ് എട്ടാം ജന്മദിനം ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ.ജി ഹാളിൽ ആഘോഷിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി അദ്ധ്യക്ഷത വഹിച്ചു. എ.കെ. ഗംഗാധരൻ, പി.സി. മനോജ്, ഷാജി കൊടകര, പി.ഒ. ബാബു, സി.പി. സന്തോഷ്, രവീന്ദ്രൻ കൈപ്പുള്ളി, കെ.പി. സന്തോഷ്‌കുമാർ, പി.ജി. സുന്ദർലാൽ, സി.എസ്. സത്യൻ, ഇ.എസ്. അനിയൻ, ബാബു തുമ്പരത്തി എന്നിവർ പ്രസംഗിച്ചു.