 
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ ട്രാംവെ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോടശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സി.പി.എം പ്രവർത്തകർ ധർണ നടത്തി. ഒരു വർഷമായി കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിൽ വാഴ നട്ടും പ്രവർത്തകർ പ്രതിഷേധിച്ചു. നിരവധി ബൈക്ക് യാത്രക്കാർ കുഴിയിൽ വീണ് പരിക്കേറ്റ സംഭവങ്ങളും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പ്രതിഷേധ ധർണ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.എ. ജയതിലകൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.ആർ. ബാബു അദ്ധ്യക്ഷനായി. പി.സി. നിഖിൽ, വി.ജെ. വില്യംസ്, ഉഷ ശശിധരൻ, ശകുന്തള വത്സൻ, ദീപ പോളി, വി.കെ. ദേവാനന്ദൻ എന്നിവർ സംസാരിച്ചു.