1

തൃശൂർ : സർവ സമഭാവനയാണ് ഭാരത ഭരണഘടനയുടെ അടിസ്ഥാനശിലയെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമത്വവും സർവ മേഖലയെയും പ്രതിപാദിക്കുന്നതുമായ ഭാരതത്തിന്റെ ഭരണഘടനയാണ് ജനാധിപത്യത്തിന്റെ നെടുംതൂൺ. ലോകത്തിലെ മുഖ്യ ജനാധിപത്യ രാഷ്ട്രമായി മാറിയത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.സി ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം നിജി കെ.ജി, ജില്ലാ ഭാരവാഹികളായ വി.സി സിജു, ഒ.പി ഉണ്ണിക്കൃഷ്ണൻ, രാധാകൃഷ്ണൻ മൻപറമ്പിൽ, പി.സി അരവിന്ദാക്ഷൻ, രാജേഷ് വെങ്കിടങ്ങ്, ആനന്ദൻ കൊടുമ്പ്, രാജൻ നല്ലങ്കര, ദാമോദരൻ പി.വി, പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.