1

തൃശൂർ: ക്രിസ്മസ് - പുതുവത്സരാഘോഷ വേളകളിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് 24 മണിക്കൂർ കൺട്രോൾ റൂം തുറന്ന് എക്‌സൈസ് വകുപ്പ്. അയ്യന്തോൾ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ കാര്യാലയത്തിൽ ഒരു ജില്ലാ കൺട്രോൾ റൂമും താലൂക്ക് തലത്തിൽ എല്ലാ എക്‌സൈസ് സർക്കിൾ ഓഫീസുകളിലുമാണ് കൺട്രോൾ റൂമുകൾ തുറന്നതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ. പ്രേംകൃഷ്ണ അറിയിച്ചു.

സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിർമ്മാണവും വിതരണവും തടയൽ എന്നിവയാണ് കൺട്രോൾ റൂം പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജന്റ്സ് ഉദ്യോഗസ്ഥൻമാർ വഴിയും കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് രണ്ട് സട്രൈക്കിംഗ് ഫോഴ്‌സുകളെയും ഹൈവേ പട്രോളിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് അബ്കാരി കുറ്റകൃത്യം സംബന്ധിച്ച ഏത് പരാതിയും താഴെ പറയുന്ന നമ്പറുകളിൽ വിളിച്ച് അറിയിക്കാം.

സ്റ്റേ​റ്റ് ​ക​ൺ‍​ട്രോ​ൾ​ ​റൂം​ ​-​ 0471​ 2332073
ജി​ല്ലാ​ ​ക​ൺ‍​ട്രോ​ൾ​ ​റൂം​-​ 0487​ 2361237,​ ​-​ 9447178060,9496002868
ഡെ​പ്യൂ​ട്ടി​ ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​‌ർ‍,​ ​തൃ​ശൂ​​‌ർ‍​ ​-​ 9447178060
അ​സി​സ്റ്റ​ന്റ് ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​​‌ർ‍,​ ​തൃ​ശൂ​​‌ർ‍​ ​-​ 9496002868
എ​ക്‌​സൈ​സ് ​സ്‌​പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് ​ഓ​ഫീ​സ്-​ 9400069582
തൃ​ശൂ​​‌ർ സ​​‌ർ‍​ക്കി​ൾ ഓ​ഫീ​സ് ​-​ 0487​ 2327020,​ 9400069583
ഇ​രി​ങ്ങാ​ല​ക്കു​ട​ ​സ​​‌ർ‍​ക്കി​ൾ ഓ​ഫീ​സ് ​-​ 0480​ 2832800​-​ 9400069589
വ​ട​ക്കാ​ഞ്ചേ​രി​ ​സ​‌ർ‍​ക്കി​ൾ ഓ​ഫീ​സ് ​-​ 04884​-​ 232407​-​ 9400069585
വാ​ടാ​ന​പ്പി​ള്ളി​ ​സ​‌ർ‍​ക്കിൾ ഓ​ഫീ​സ് ​-0487​ 2290005​-​ 9400069587
കൊ​ടു​ങ്ങ​ല്ലൂ​​‌ർ സർ‍​ക്കി​ൾ ഓ​ഫീ​സ് ​-​ 0480​ 28093390​-​ 9400069591