j
ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: ബ്ലോക്ക് കോൺഗ്രസ് സമ്പൂർണ പ്രവർത്തക കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. അശോകൻ അദ്ധ്യക്ഷനായി. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ 16, 17 തിയതികളിൽ വാഹന ജാഥ നടത്താൻ യോഗം തീരുമാനിച്ചു. 16ന് ഊരകത്തും 17ന് കോടന്നൂരിലും ചേരുന്ന പൊതു സമാപന സമ്മേളനങ്ങൾ റോജി എം. ജോൺ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമും ഉദ്ഘാടനം ചെയ്യും.

അവിണിശ്ശേരി, ചേർപ്പ്, ചാഴൂർ, പാറളം മണ്ഡലങ്ങളിൽ ജാഥ പര്യടനം നടത്തും. യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് സി.ഒ. ജേക്കബ്, ഇ.വി. പൊറിഞ്ചു, ജോസഫ് പെരുമ്പിള്ളി, കെ.വി. ദാസൻ, കെ.ആർ. ശ്രീനിവാസൻ, ജോൺ ആന്റണി, കെ.പി. അനൂപ്, കെ.ആർ. ചന്ദ്രൻ, സുജീഷ കള്ളിയത്ത് എന്നിവർ പ്രസംഗിച്ചു.