rugbi

തൃശൂർ: ജില്ലാ അണ്ടർ 14 റഗ്ബി ചാമ്പ്യൻഷിപ്പിന്റെ വിജയികൾക്കുള്ള സമ്മാനദാനം തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി നിർവഹിച്ചു. തൃശൂർ ജില്ലാ റഗ്ബി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ആർ.അജിത്ബാബു അദ്ധ്യക്ഷത വഹിച്ചു. ഗേൾസ് വിഭാഗത്തിൽ യുവശബ്ദം സാംസ്‌കാരികവേദി ഒല്ലൂർ ഒന്നാംസ്ഥാനവും, സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ നെല്ലിക്കുന്ന് രണ്ടാം സ്ഥാനവും, സെന്റ് ജോസഫ് മിഷൻ ക്വാർട്ടേഴ്‌സ് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. ബോയ്‌സ് വിഭാഗത്തിൽ സംഗമം സാംസ്‌കാരികവേദി തൃശൂർ ഒന്നാം സ്ഥാനവും, യൂത്ത് ഐക്കൺ തൃശൂർ രണ്ടാം സ്ഥാനവും ഗവ.ബോയ്‌സ് ഹൈസ്‌കൂൾ വടക്കാഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പിൽ ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചലിനെയും ബോയ്‌സ് വിഭാഗത്തിൽ ജോസഫ് ആനന്ദ് മൊയലനെയും ബെസ്റ്റ് പ്ലേയേഴ്‌സായി തെരഞ്ഞെടുത്തു.