പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മണലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ജി അശോകൻ നയിക്കുന്ന പൗര വിചാരണ സദസ് കണ്ടശ്ശാംകടവ് സെന്ററിൽ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞാണി : പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം മണലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ജി അശോകൻ നയിക്കുന്ന പൗര വിചാരണജാഥയ്ക്ക് മണലൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കണ്ടശ്ശാംകടവ് സെന്ററിൽ നടത്തിയ പൗര വിചാരണ സദസ് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണലൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ ബാബു, പി.കെ രാജൻ, കെ.ബി ജയറാം, സി.എം നൗഷാദ്, അഡ്വ:സുരേഷ് കുമാർ, സുബൈദ മുഹമ്മദ്, സാജൻ മാസ്റ്റർ, പി.ടി ജോൺസൻ, എം.വി അരുൺ, നിഖിൽ ജോൺ, വാസു വള്ളാഞ്ചേരി , റോബിൻ വടക്കേത്തല തുടങ്ങിയവർ സംസാരിച്ചു.