 
വെള്ളിക്കുളങ്ങര: പ്രസന്റേഷൻ കോൺവെന്റ് ഹൈസ്‌കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ പ്രസന്റേഷൻ എവർ റോളിംഗ് ട്രോഫിക്കും ദേവസ്യ പ്ലാക്കൂട്ടം മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കുമായുള്ള പെൺകുട്ടികളുടെ 22-ാമത് അഖിലകേരള ഇന്റർ സ്‌കൂൾ വോളിബാൾ ടൂർണമെന്റിൽ വെള്ളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ് സ്‌കൂൾ ജേതാക്കളായി. ഫൈനലിൽ ചാലക്കുടി സേക്രട്ട്ഹാർട്ട് കോൺവെന്റ് സ്‌കൂളിനെയാണ് നേരിട്ടത്. പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ പി. വാഹിദ് സമ്മാനങ്ങൾ വിതരണം ചെയ്തു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് ഡി.ഇ.ഒ: ജെസ്റ്റിൻ തോമസ് അദ്ധ്യക്ഷനായി. കെ.സി. സുമേഷ്, ബെന്നി ചെറുവത്തൂർ, സിസ്റ്റർ തേജസ്, പ്രധാനദ്ധ്യാപിക ജൈമോൾ ജോസഫ് എന്നിവർ സംസാരിച്ചു.