nehru

തൃശൂർ : കോർപ്പറേഷൻ നെഹ്‌റു പാർക്കിൽ 27 കോടിയുടെ വികസന പ്രവർത്തനങ്ങളിലെ അഴിമതിയെ കുറിച്ച് വിജിലൻസ് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റ് ആവശ്യപ്പെട്ടു. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് കൗൺസിലർമാരുടെ നെഹ്രു പാർക്കിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

50 ലക്ഷം ചെലവഴിച്ച് നിർമ്മിച്ച മ്യൂസിക് ഫൗണ്ടൻ പ്രവർത്തനരഹിതമായതിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ മ്യൂസിക് ഫൗണ്ടനിൽ റീത്ത് വച്ചു. പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ അദ്ധ്യക്ഷത വഹിച്ചു. പാർലമെന്ററി പാർട്ടി സെക്രട്ടറി കെ.രാമനാഥൻ, ഉപനേതാവ് ഇ.വി സുനിൽരാജ്, ലാലി ജെയിംസ്, എൻ.എ ഗോപകുമാർ, ജയപ്രകാശ് പൂവത്തിങ്കൽ, എ.കെ സുരേഷ്, വിനേഷ് തയ്യിൽ, ലീല വർഗീസ്, സുനിതാ വിനു, സനോജ് പോൾ, സിന്ധു ആന്റോ, റെജി ജോയ്, അഡ്വ.വില്ലി, രന്യ ബൈജു തുടങ്ങിയവർ പങ്കെടുത്തു.