യു.ഡി.എഫ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തിയ സായാഹ്ന സദസ് പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ദിലിക് ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര: യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സായാഹ്ന സദസ് നടത്തി. പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ദിലിക് ദിവാകരൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ എം.കെ. ഷൈൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം ഇസ്മായിൽ ഹാജി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സദാശിവൻ കുറുവത്ത്, വിനയൻ തോട്ടാപ്പിള്ളി, ടി. ശിവൻ, കോടന നാരായണൻകുട്ടി, ഇ. ഗിരീശൻ, ഹാറൂൺ റഷീദ്, കെ.എ. തോമസ്, വി.ആർ. രഞ്ജിത്ത്, ബൈജു അറയ്ക്കൽ, ജസ്റ്റിൻ ഡൊമനിക്, രാജൻ തൊമ്മാത്ത്, ബാബു കൊട്ടേക്കാട്ടുക്കാരൻ, ജോസ് കോച്ചേക്കാടൻ, പ്രനില ഗിരീശൻ, ജോയ് ചെമ്പകശ്ശേരി, സി.വി. ആന്റു തുടങ്ങിയവർ സംസാരിച്ചു.