പാവറട്ടി: കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു. എളവള്ളി പഞ്ചായത്ത് ഏഴാം വാർഡിലെ ചെടയംപറമ്പിൽ അച്ചുതൻ നായർ മകൻ ആനന്ദൻ (55) ആണ് പരിക്കേറ്റത്. കെ.എസ്.ഇ.ബിയുടെ വർക്കുമായി ബന്ധപ്പെട്ട് വീടിനടുത്തുള്ള മരച്ചില്ലകൾ വെട്ടിയിരുന്നു. വീടിനടുത്ത് ഉണ്ടായിരുന്ന കൂട്ടിൽ നിന്ന് കൂട്ടമായി വന്ന് കടന്നൽ ആക്രമിക്കുകയായിരുന്നു. ചൂണ്ടൽ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആനന്ദനെ അവിടെ നിന്നും അമല മെഡിക്കൽ കോളേജിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. മുമ്പും പലരും കടന്നൽ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.