ചാലക്കുടി: തുമ്പൂർമുഴി മേഖലയിലെ വൈദ്യുതി വിതരണം മുടങ്ങാതിരിക്കാനും സുഗമമാക്കാനും ഏരിയൽ ബൻഡിൽഡ് കേബിൾ (എ.ബി കേബിൾ) സംവിധാനം കൊണ്ടുവരുന്നു. തുമ്പൂർമുഴി മുതൽ വെറ്റിലപ്പാറ 13 പാലം വരെ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് കേബിൾ വലിക്കുന്നത്. രണ്ടാഴ്ചക്കയ്ക്കം പ്രവൃത്തി പൂർത്തീകരിക്കും. ഇതോടെ ഇവിടെ സ്ഥിരമായുണ്ടാകുന്ന വൈദ്യുതി തടസം ഇല്ലാതാകും. റോഡരികിൽ വ്യാപകമായി നിൽക്കുന്ന മരങ്ങളുടെ ശിഖിരം ഒടിഞ്ഞു വീണാണ് വൈദ്യുതി തടസപ്പെടുന്നത്. മരം വീണാലും കേബിൾ പൊട്ടില്ലെന്നതാണ് ഏറ്റവും വലിയ ഗുണം. വൈദ്യുതി ബോർഡ് ഇതിനായി 36 ലക്ഷമാണ് ചെലവിടുന്നത്.