പെരിഞ്ചേരി: സവർണ ജാതി സംവരണം റദ്ദു ചെയ്യുന്നവർക്ക് മാത്രമേ സമുദായ അംഗങ്ങൾ ഇനി വോട്ട് ചെയ്യുകയുള്ളൂവെന്ന് സമാജം വൈസ് പ്രസിഡന്റും ശാഖാ പ്രസിഡന്റുമായ പ്രൊഫ. ടി.ബി. വിജയകുമാർ. പെരിഞ്ചേരി എഴുത്തച്ഛൻ സമാജത്തിന്റെ വിദ്യാഭ്യാസ ധനസഹായവും ചികിത്സാ ധനസഹായ വിതരണം ചെയ്യുകയായിരുന്നു. ശാഖാ സെക്രട്ടറി എം.എസ്. സുഭാഷ് മേലിട്ടു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പിള്ളി, എം.എൻ. ഗോപിനാഥൻ, വിസ്മയ സുഭാഷ്, രാമകുമാർ പെരിഞ്ചേരി, വി.ആർ. രവീന്ദ്രൻ പാറപ്പുറത്ത്, ജാനകി അമ്മ എന്നിവർ പ്രസംഗിച്ചു.