 
ചേർപ്പ്: പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഒറ്റത്തവണയായി നൽകുക, മെഡിസപ്പ് ഇൻഷ്വറൻസ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണയും പ്രകടനവും നടത്തി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർമാരായ ഔസേപ്പ് കോടന്നൂർ, ശശിധരൻ മാസ്റ്റർ, രാമൻകുട്ടി മേനോൻ, ജില്ലാ കമ്മിറ്റി അംഗം കെ.എസ്. മോഹനൻ, വിജയ ഗോപാലൻ, രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.